protests getting stronger, teacher suspended
ഗവ.സര്‍വ്വജന ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്്‌ല ഷെറിന് ഇന്നലെ പാമ്പ് കടിയേല്‍ക്കുന്നത് വൈകീട്ട് 3.15ന്. പക്ഷേ ആ കുഞ്ഞിന് പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നത് ഒരു മണിക്കൂറിന് ശേഷം. പാമ്പ് കടിയേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാന്‍ അവളുടെ പിതാവ് എത്തുന്നത് വരെ കാത്ത് നിന്നു. പാമ്പ് കടിച്ചതാവാം എന്ന് സംശയങ്ങള്‍ ഉയര്‍ന്നിട്ടും ബെഞ്ച് തട്ടിയതാവാം ആണിയോ കല്ലോ കയറിയതാവാം എന്ന് വരുത്തി തീര്‍ക്കാനുള്ള തിടുക്കത്തില്‍ ആയിരുന്നു ഷജില്‍ എന്ന അധ്യാപകന്‍. ഒരു നിമിഷം സ്വന്തം കുഞ്ഞ് എന്ന് ചിന്തിച്ചിരുന്നു എങ്കില്‍ ചികിത്സ അതിവേഗം ലഭ്യമാക്കാന്‍ മനസ്സ് കാണിച്ചിരുന്നു എങ്കില്‍ ആ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഇന്നും ജീവനോടെ ഉണ്ടായേനെ. ആ വിദ്യാര്‍ത്ഥികളുടെ രോഷത്തില്‍ നിന്നും എത്രമാത്രം അനാസ്ഥയാണ് അധ്യാപകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് എന്ന ്‌വ്യക്തമാവും